നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായി കൃഷി ചെയ്യാൻ സാധിക്കുന്ന ഒരു വിളയാണ് വെണ്ട.ഫെബ്രുവരി,മാർച്ച്,ജൂൺ,ജൂലൈ,ഒക്ടോബർ നവംബർ തുടങ്ങിയ സമയങ്ങളിൽ ആണ് പ്രധാനമായും കൃഷി ചെയ്യാൻ സാധിക്കുന്നത്.നാല് മുതൽ 6 വെണ്ട തൈകൾ ഉണ്ടെങ്കിൽ നമുക്ക് വീട്ടിൽ ആവശ്യമായ വെണ്ട ലഭിക്കുന്നതാണ്.വെണ്ട വിത്ത് നടുന്നതിന് മുൻപ് 24 മണിക്കൂർ വെള്ളത്തിൽ ഇട്ട് വെക്കേണ്ടതുണ്ടത്.ഇങ്ങനെ വെള്ളത്തിൽ ഇട്ടു വെക്കുന്നത് സ്യുഡോമോണാസ് ലായനി ആണ് എങ്കിൽ കൂടുതൽ ഉത്തമം.ശേഷം അൽപ്പം ചകിരി ചോറിൽ ആ വിത്തുകൾ മുളപ്പിക്കാൻ വേണ്ടി പാകുക.
ഇങ്ങനെ പാകി കഴിഞ്ഞാൽ ഒരു ആഴ്ചക്കിനുള്ളിൽ തന്നെ വേണ്ട വിത്തുകൾ മുളച്ച് വരുന്നതാണ്.ചെടിച്ചട്ടിയിൽ അല്ല മുളച്ച തൈകൾ നടുന്നത് എങ്കിൽ കുറഞ്ഞത് അര മീറ്റർ അകലത്തിൽ എങ്കിലും തൈകൾ നടേണ്ടതുണ്ട്.കൂടാതെ നല്ല നീർവാഴ്ച്ച് ഉള്ള മണ്ണ് ആവശ്യമാണ്.കൂടാതെ വളം ചെയ്യേണ്ടതുമുണ്ട്.കോഴിവളം,മണ്ണിര കമ്പോസ്റ് മണൽ എന്നിവ ചേർത്ത് ഉണ്ടാക്കിയ പോട്ടിങ് മിക്സ്ചാറിൽ മുളപ്പിച്ച തൈകൾ നടുന്നത് കൂടുതൽ ഗുണം ചെയ്യും.പോട്ടിങ് മിക്ച്ചർ തയാറാക്കുന്നതിന് മുൻപായി പുളിപ്പ് ഉള്ള മണ്ണ് ആണ് എങ്കിൽ ഒരാഴ്ച കുമ്മായം ഇട്ടു പരുവപ്പെടുത്തി ശേഷം മാത്രം തൈ നടുക.
പോട്ടിങ് മിക്ച്ചറിന്റെ നടുക്കായി ഒരു ചെറിയ കുഴി എടുത്ത് തൈ അതിലേക്ക് പറിച്ച് നടുക.അൽപ്പം വളർന്ന തൈക്ക് ചെറിയ ഓലക്കാൽ കഷ്ണങ്ങൾ കൊണ്ട് താങ്ങ് കൊടുക്കേണ്ടതുണ്ട്.അതിനായി ഓലക്കാൽ താഴെ വീഡിയോയിൽ കാണുന്നത് പോലെ മുറിച്ച് എടുക്കുക.തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ കൂടുതൽ വ്യക്തമായി മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.വെണ്ട കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങൾ,അധികമായി നിങ്ങൾക്ക് ചേർക്കാൻ സാധിക്കുന്ന ആശയങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.വളരെ ഉപകാരപ്രദമായ ഈ കൃഷി വിവരം കൃഷിയെ ഇഷ്ട്ടപെടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.
