റേഷൻ കാർഡ് ഉള്ളവരായിട്ടുള്ള, സ്ഥിരം റേഷൻ വാങ്ങുന്നവർ ഇക്കാര്യം ചെയ്തില്ലെങ്കിൽ സെപ്റ്റംബറിന് ശേഷം ഉള്ള റേഷൻ മുടങ്ങാൻ സാധ്യത ഉണ്ട്.റേഷൻ കാർഡ് ഉള്ളവർ ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ ഉള്ള സർക്കാർ നിർദേശം നിലവിൽ വന്നിട് കുറച്ഛ് മാസങ്ങൾ ആയിരുന്നു.നിരവധി ആളുകൾ റേഷൻ കാർഡുമായി ആധാറിനെ ബന്ധിപ്പിക്കുകയും എന്നാൽ നിരവധി ആളുകൾ ഇനിയും ഈ പ്രക്രിയ ചെയ്യാൻ ബാക്കിയും ഉണ്ട്.അതിനാൽ ഇത്തരത്തിൽ അധാർകാടും റേഷൻ കാർഡുമായി ബന്ധിപ്പിച്ചില്ല എങ്കിൽ റേഷൻ വിഹിതം മുടങ്ങാൻ ഉള്ള സാധ്യത കൂടുതൽ ആണ്.
ഒരു കുടുംബത്തിലെ റേഷൻ കാർഡിൽ ഉൾപ്പെടുന്ന എല്ലാ അംഗങ്ങളുടെയും ആധാർ കാർഡുകൾ റേഷൻ കാർഡുമായി ബന്ധിപ്പിക്കണം എന്ന നിർദേശം ആണ് ഇപ്പോൾ നിലവിൽ ഉള്ളത്.ഉദാഹരണത്തിന് 4 അംഗങ്ങൾ ഉള്ള കുടുംബത്തിലെ 2 അംഗങ്ങൾ മാത്രം ആണ് റേഷൻ കാർഡ് ആധാർ കാർടുമായി ബന്ധിപ്പിച്ചിട്ടുള്ളത് എങ്കിൽ ബാക്കി ഉള്ള രണ്ടു പേരുടെ റേഷൻ വിഹിതം സെപ്റ്റംബർ 30 നു ശേഷം മുടങ്ങും എന്നാണ് ലഭുക്കുന്ന വിവരം.ജൂലൈ 31 വരെ ആയിരുന്നു അവസാന തീയതി എങ്കിലും കൊറോണ പശ്ചാത്തലത്തിൽ സെപ്റ്റംബർ 30 വരെ തീയതി നീട്ടിയിരിക്കുകളായാണ്.
അതിനാൽ തന്നെ അവസാന തീയതിക്ക് മുൻപായി എല്ലാവരും റേഷൻ കാർഡ് ബന്ധിപ്പിച്ചിരിക്കണം.ഇനി അവസാന തീയതി മാറ്റാൻ ഉള്ള സാധ്യത വളരെ കുറവാണ്.കാരണം കേന്ദ്ര സർക്കാർ പദ്ധതിയെ “വൺ നേഷൻ വൺ റേഷൻ” എന്ന പദ്ധതി നടപ്പിലാക്കാൻ വേണ്ടി ആണ് ഇപ്പോൾ ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കണം എന്ന നിർദേശം വന്നിരിക്കുന്നത്.ഈ പദ്ധതി നിലവിൽ വരുന്നതോടെ ഇന്ത്യയുടെ ഏതു ഭാഗത്ത് നിന്നും റേഷൻ വാങ്ങാൻ ഉള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്.ആധാറുമായി ലിങ്ക് ചെയ്യാനുള്ള സേവനം ലഭ്യമാക്കുന്ന വെബ്‌സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്തു ആധാറുമായി ബന്ദിപ്പിക്കാവുന്നതാണ്.
ഇത് കൂടാതെ റേഷൻ കടകൾ,അക്ഷയ ജനസേവന കേന്ദ്രങ്ങൾ എന്നിവ മുഖേനയും ഈ പ്രക്രിയ ചെയ്യാൻ സാധിക്കുന്നതാണ്.ഈ വിഷയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നല്കിയിരിയ്ക്കുന്ന വീഡിയോ പൂർണമായും കാണുക
