കോവിഡ് മഹാമാരി മൂലം ഉള്ള ലോക്ക്ടൗണിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥന സർക്കാരുകൾ വഴി നിരവധി ഇളവുകളും ആനുകൂല്യങ്ങളും സാധാരണക്കാർക്ക് ലഭിച്ചിരുന്നു.ഇത്തരത്തിൽ കോവിഡ് പശ്ചാത്തലത്തിൽ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഉള്ള ഒരു പദ്ധതി ആവിഷ്ക്കരിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.കോവിഡ് കാലത്ത് ജോലി ഇല്ലത്തെ ബുദ്ധിമുട്ടുന്നവർക്കും അത് പോലെ തന്നെ കോവിഡ് മൂലം ജോലി നഷ്ട്ടപെട്ടവർക്കും ശമ്പളം നൽകാൻ ഉള്ള തീരുമാനം ആണ് കേന്ദ്ര സർക്കാർ എടുത്തിരിക്കുന്നത്.കേന്ദ്ര തൊഴിൽ മന്ത്രലയം വഴി പ്രധാനമന്ത്രിയുടെ പ്രത്യേക സാമ്പത്തിക പാക്കേജിൽ നിന്നുമാണ് ഇത്തരത്തിൽ ശമ്പളം ലഭിക്കുക.
അടൽ ബിമിത് വ്യക്തി കല്യാൺ യോജന എന്ന പേരുള്ള ഈ പദ്ധതി 2008 ഇൽ നിലവിൽ വന്നതാന്.ഇ എസ് ഐ അംഗങ്ങൾ ആയിട്ടുള്ള വ്യക്തികൾക്ക് ലോക്ക്ഡൗൺ മൂലം ജോലിക്ക് പോകാൻ സാധിക്കാതെ വരികയോ,ജോലി നഷ്ടപ്പെടുകയോ ചെയ്‌താൽ അവർക്ക് ശമ്പളം നൽകുന്ന രീതി ആണ് ഈ പദ്ധതിക്കുള്ളത്.ഇ എസ് ഐ ലേക്ക് പണമടച്ച കാലയളവിലെ ശമ്പളത്തിന്റെ 25 ശതമാനം തുകയാണ് ഇത്തരത്തിൽ സർക്കാർ സഹായം ആയി ലഭിക്കുക.രണ്ട് വർഷ ഇ എസ് ഐ മെമ്പർഷിപ് ഉള്ളവർക്ക് ആയിരുന്നു തുക ലഭ്യമാകുന്നത് എന്ന തീരുമാനത്തിൽ നിന്നും ഒരു വര്ഷം അംഗത്വം ഉള്ളവർക്കും തുക ലഭിക്കും എന്ന പുതിയ മാറ്റവും നിലവിൽ വന്നിട്ടുണ്ട്.
ലോക്ക്ഡൗൺ കാലത്ത് ജോലി ഉള്ളതോ,ശമ്പളം ലഭിക്കുകയോ ചെയ്തിട്ടുമുള്ള ഇ എസ് ഐ അംഗങ്ങൾക്ക് നിലവിൽ തുക ലഭിക്കുന്നതല്ല. അടൽ ബിമിത് വ്യക്തി കല്യാൺ യോജനയുടെ കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റിൽ പ്രതീക്ഷിക്കുന്നു.വാലേ ഉപകാരപ്രദമായ ഈ അറിവ് നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.ചിവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം
