ലൈഫ് മിഷൻ വഴി ഭാവന രഹിതർക്ക് വീടുകൾ

സംസ്ഥാന സർക്കാരിന്റെ വീടില്ലത്ത എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ നടത്തി വന്നിരുന്ന ലൈഫ് മിഷൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.ഓൺലൈൻ അപേക്ഷ രീതി ആണ് ഇതിനുള്ളത്.ഭൂരഹിതർ ആയ ഭാവന രഹിതർ,ഭൂമി ഉള്ള ഭവൻ രഹിതർ ഇങ്ങനെ ഉള്ള രണ്ടു വിഭാഗം ആളുകൾക്കും ഓൺലൈൻ അപേക്ഷ നൽകാൻ സാധിക്കുന്നതാണ്.മുഖം നോക്കി ഉള്ള മാർക്കിടലിൽ നിന്നും വ്യത്യസ്ഥമായി സമർപ്പിക്കപ്പെടുന്ന റിപ്പോർട് അനുസരിച്ചുള്ള മാർക്കിനനുസരിച്ച് ആണ് ഇത് വഴി ഭവൻ രഹിതർക്ക് വീട് ലഭിക്കുന്നത്.ലൈഫ് മിഷന് മൂന്നു ഘട്ടങ്ങൾ ആണ് ഉള്ളത്.

ആദ്യ ഘട്ടത്തിൽ കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികൾ വഴി ഭാവനനിർമാണം പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് അത് പൂർത്തിയാക്കാൻ ഉള്ള സഹായം ആയിരുന്നു നൽകുന്നത്.രണ്ടാം ഘട്ടത്തിൽ ഭൂമി ഉള്ള ഭവൻ രഹിതർക്ക് വീട് നൽകുക എന്ന ഉദ്ദേശത്തോടെ ഉള്ള പ്രവർത്തനങ്ങൾ ആണ് നടന്നിരുന്നത്.എന്നാൽ മൂന്നാഘത്തിൽ പരിഗണിച്ചിരുന്നത് ഒരു ലക്ഷത്തി അൻപതിനായിരം വരുന്ന ഭൂരഹിതർ ആയിട്ടുള്ള ഭവന രഹിതർക്ക് വീട് നൽകുക എന്ന ഉദ്ദേശത്തോടെ ഉള്ള പ്രവർത്തനം ആയിരുന്നു നടന്നത്.ഇതിന്റെ ഭാഗമായി ഫ്ലാറ്റ് സമുച്ഛയങ്ങൾ അല്ലെങ്കിൽ വീട് എന്നിവ നിർമിക്കാൻ ഉള്ള പ്രവർത്തനം നടന്നിരുന്നു .

ഭവന നിർമാണത്തിനായി നാല് ലക്ഷം രൂപയാണ് വിവിധ ഗഡുക്കളിലൂടെ ഭാവന രഹിതർക്ക് അനുവദിക്കുന്നത്. എന്നാൽ അപേക്ഷിക്കാൻ സാധിക്കാതിരുന്ന പലർക്കും അത് പോലെ താനെ അപേക്ഷ സമർപ്പിച്ചിട്ടും പല കാരണങ്ങൾ കൊണ്ട് അപേക്ഷക്കു പുറത്തതായിരുന്ന പലർക്കും പുതുതായി ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന ഈ അവസരം ഭലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.പുതിയ അപേക്ഷകൾ പ്രകാരം ഉള്ള പട്ടിക തയാറാക്കുന്ന ഒൻപതോളം ഘടകങ്ങൾ അടിസ്ഥാമാക്കിയുള്ള മാനദണ്ഡ പ്രകാരം ആയിരിക്കും.വിൽ ഉണ്ട്.

തദ്ദേശ സ്ഥാപനങ്ങളിൽ ആകും അപേക്ഷകൾ സമർപ്പിക്കപ്പെടുന്നത് അതിനാൽ തന്നെ അതാത് പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റികളിൽ സമർപ്പിക്കപ്പടുന്ന അപേക്ഷകളിൽ ഉണ്ടാകുന്ന പരാതികൾ ബ്ലോക്ക് പഞ്ചായത് സെക്രട്ടറി അല്ലെങ്കിൽ മുൻസിപ്പാലിറ്റി സെക്രെട്ടറിക്ക് നൽകാൻ സാധിക്കുന്നതാണ്.അവിടെയും പരിഹരിക്കപ്പെടാതെ പരാതികകൾക്ക് ജില്ലാ കലക്റ്റർ മുൻപാകെ അപ്പീൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.

തദ്ദേശ സ്ഥാപനങ്ങളിൽ രൂപീകരിക്കപ്പെടുന്ന ഹെല്പ് ഡെസ്കുകൾ,കൂടാതെ അക്ഷയ ജനസേവ കേന്ദ്രങ്ങൾ മുഖേനയും ഓൺലൈൻ ആയി അപേക്ഷിക്കാം.ഭൂരഹിതർ അല്ലെങ്കിൽ ഭൂമി ഉള്ളവർ എന്ന വ്യത്യാസം ഒന്നും തന്നെ ഇല്ലാതെ ഭവന രഹിതർ ആയിട്ടുള അല്ലെങ്കിൽ ജീർണാവസ്ഥയിൽ ഉള്ള വീടുകൾ ഉള്ളവർക്കും ഇപ്പോൾ അപേക്ഷ നൽകാൻ സാധിക്കുന്നതാണ് .ഓഗസ്റ്റ് ഒന്ന് മുതൽ 14 വരെ ഉള്ള തീയതികളിൽ അപക്ഷകൾ സമർപ്പിക്കാം.കൂടാതെ റേഷൻ കാർഡിൽ ഉൾപ്പെട്ട ആർക്കും തന്നെ ഭവനം ഉണ്ടാകരുത് എന്നതിനൊപ്പം 3 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനവും ഉള്ളവർക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ടായിരിക്കില്ല.സെപ്റ്റംബർ 26 നു കരട് പട്ടിക പുറത്തിറങ്ങും എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply