ഏറ്റവും വലിയ ഭാഗ്യവാന്മാർ

ഏതൊരു സാധാരണക്കാരനെയും അമ്പരപ്പിക്കുന്ന തരത്തിൽ ഉള്ള ഭാഗ്യം ലഭിച്ചിട്ടുള്ള ചിലരെ കുറിച്ചാണ് ഇവിടെ പറയുന്നത്.പട്ടികയിൽ ആദ്യം ഉള്ളത് ഫ്രയ്ന് സെലക്ക് എന്ന 7 തവണ മരണത്തെ തോൽപ്പിച്ച ഒരു ക്രൊയേഷ്യക്കാരൻ ആണ്.1962 ഇൽ അദ്ദേഹം സഞ്ചരിച്ചു കൊണ്ടിരുന്ന ട്രെയിൻ പാളം തെറ്റി അടുത്തുള്ള നദിയിലേക്ക് മറിയുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന 17 യാത്രക്കാർ മരിച്ച സമഭാവത്തി ഫ്രയ്ന് സെലക്ക് കൈക്ക് നിസാരപരിക്കുകളോടെ രക്ഷപെടുകയായിരുന്നു.ഏകദേശം ഒരു വർഷത്തിന് ശേഷം ഫ്രയ്ന് സെലക്ക് സഞ്ചരിച്ച വിമാനം തകരുകയും അദ്ദേഹം ചെറിയ പരുക്കുകളിടെ രക്ഷപ്പെടുകയായിരുന്നു.

മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടപ്പോഴും അദ്ദേഹം രക്ഷപെട്ടു,തുടർന്ന് മകൻ തോക്ക് ഉപയോഗിക്കാൻ പഠിക്കുമ്പോൾ വെടി ഏൽക്കുകയും പതിവ് പോലെ മരണത്തെ അതിജീവിക്കുകയും ചെയ്തു.അതിനു ശേഷം രണ്ട ബസ് അപകടം രണ്ടു ബസ് അപകടങ്ങളിൽ നിന്നും അദ്ദേഹം രക്ഷപെടുകയുണ്ടായി.ഏറ്റവും അവസാനം കൊക്കയിലേക്ക് മറിഞ്ഞ കാറിൽ നിന്നും അദ്ദേഹം രക്ഷപെട്ടപ്പോൾ ഭാഗ്യപരീക്ഷണത്തിനായി ക്രൊയേഷ്യൻ ലോട്ടറി എടുക്കുകയുണ്ടായി.1.1 മില്യൺ ഡോളർ ഒന്നാം സമ്മാനം അദ്ദേഹത്തിനെ 72 ആം വയസിൽ കിട്ടുകയുണ്ടായി.

1995 ക്രിസ്മസ് ദിനത്തിലെ ഭക്ഷണം പാകം ചെയുന്നതനിടയിൽ ലെന പാൾസാൻ തന്റെ വിവാഹ മോതിരം ഊരി വെക്കുകയും പിന്നീടു അത് കാണാതാവുകയും ചെയ്തു.ഒരുപാട് അന്വേഷിച്ചെങ്കിലും വിവാഹ മോതിരം ലെനക്ക് തിരികെ ലഭിച്ചില്ല.എന്നാൽ 16 വർഷത്തിന് ശേഷം സ്വന്തം തോട്ടത്തിലെ ക്യാരറ്റ് വിളവെടുപ്പ് നടത്തുന്നതിനിടയിൽ ഒരു കാരറ്റിൽ അവരുടെ മോതിരം തിരികെ ലഭിച്ചു.തന്റെ മോതിരം നഷ്ട്ടപ്പെട്ട വീവരം ഭർത്താവിനെ അവർ അറിയിച്ചിരുന്നില്ല,എന്നാൽ തിരികെ ലഭിച്ച വിവരം പറയാൻ അദ്ദേഹം ആണ് ജീവിച്ചിരിപ്പുണ്ടായിരുന്നില്ല.

ഇത്തരത്തിൽ ഭാഗ്യം കൊണ്ട് ജീവിതം തിരികെ ലഭിച്ചവരും,ലോകം മാറ്റിയവരുമായ ചിലരുടെ അമ്പരപ്പിക്കുന്ന കഥകൾ മനസിലാക്കാം.താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കണ്ടാൽ മതി.

Leave a Reply