പിങ്ക് വാട്സ്ആപ്പിനെ കുറിച്ചുള്ള ഈ വാർത്ത അറിഞ്ഞോ ?

സ്മാർട്ട് ഫോൺ കയ്യിൽ ലഭിച്ച കാലം മുതൽ എല്ലാ ആളുകളും ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷൻ ആയിരിക്കും വാട്സ്ആപ്പ്.ഇപ്പോൾ എല്ലാ ആവശ്യങ്ങൾക്കും വാട്സ്ആപ്പ് ആണ് ഉപയോഗിക്കാറുള്ളത്. ജോലിക്കും ബിസിനസിനും അങ്ങനെ എല്ലാം വാട്സ്ആപ്പ് വഴിയാണ് കാര്യങ്ങൾ നടക്കുന്നത്. അതുകൊണ്ടുതന്നെ വാട്സ്ആപ്പ് എല്ലാ സ്മാർട്ട്ഫോണിലും ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു ആപ്ലിക്കേഷനാണ്. വാട്സാപ്പില്ലാത്ത ഒരു ജീവിതത്തെ പറ്റി പോലും ഇപ്പോൾ ആർക്കും ചിന്തിക്കാൻ പറ്റില്ല എന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. ഫോണുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്യുന്ന ഒരു ആപ്ലിക്കേഷനാണ് വാട്സ്അപ്.

എന്ത് ആപ്ലിക്കേഷൻ ആണ് എങ്കിലും അത് നമ്മുടെ സ്മാർട്ട്ഫോണിൽ നമ്മൾ ഡൗൺലോഡ് ചെയ്തു കഴിയുമ്പോൾ അതിൻറെ സുരക്ഷിതത്വം എത്രയുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ചില ആപ്ലിക്കേഷനുകൾ നമ്മുടെ ഫോണിൽ ഉള്ള മുഴുവൻ രഹസ്യങ്ങൾ ചോർത്താൻ വരെ കെൽപ്പ് ഉള്ളവയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരു പരിധിവരെ ഇത്തരത്തിൽ ഉള്ളത് പ്ലേസ്റ്റോർ ഒഴിവാക്കുന്നു ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇപ്പോൾ പലപ്പോഴും കേൾക്കുന്ന വാർത്തകൾ ആണ് വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നുള്ള രീതിയിൽ ഉള്ള വാർത്തകൾ. പലരുടെയും വാട്സ് ആപ്പ് അക്കൗണ്ട് ഇതിനോടകം ഹാക്ക് ചെയ്യപ്പെട്ടു എന്ന രീതിയിൽ വാർത്തകൾ വന്നിട്ടുണ്ട്.

ഇപ്പോൾ വാട്സ്ആപ്പ് ഫേസ്ബുക്കിന്റെ കൂടെ ഭാഗമാണ്. അതുകൊണ്ട് ഹാക്ക് ചെയ്യാൻ എളുപ്പമാണ് എന്ന രീതിയിലും വാർത്തകൾ വന്നിരുന്നു. പലപ്പോഴും ഫെയ്സ്ബുക്ക് നമ്മുടെ വാട്സാപ്പ് ഹാക്ക് ചെയ്യുന്നത് നമുക്ക് ലഭിക്കുന്ന ചില ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് വഴിയൊക്കെ ആയിരിക്കും. വാട്സാപ്പിൽ കണ്ടുവരുന്ന ഒരുതരം മാൽവെയറുകൾ ആണ് വാട്സ്ആപ്പ് സിസ്റ്റം ഹാക്ക് ചെയ്യുന്ന കമ്പ്യൂട്ടർ പ്രോഗ്രാം എന്ന് പറയുന്നത്. പിങ്ക് വാട്സ്ആപ്പ് എന്നാണ് ഇവ അറിയപ്പെടുന്നത്. നമുക്ക് പലപ്പോഴായി വരുന്ന മെസ്സേജ് ചില ലിങ്കുകളിലും ഒക്കെയാണ് പിങ്കു വാട്സാപ്പ് വഴി നമ്മുടെ ഫോൺ ഹാക്ക് ചെയ്യപ്പെടുന്നത്.പിങ്ക് നിറത്തിലുള്ള തീം ആണ് ഇതിൽ കാണപ്പെടുന്നത്.

വാട്സാപ്പിലെ പിങ്ക് എന്ന് അറിയപ്പെടുന്ന ഇത് നമ്മൾ ഡൗൺലോഡ് ചെയ്യുകയാണെങ്കിലും മാൽവെയറുകൾ നമ്മളുടെ ഫോണുകൾ പ്രവേശിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ നമ്മൾ ഡൗൺലോഡ് ചെയ്യുകയോ മറ്റോ ആണെങ്കിൽ നമ്മുടെ വിവരങ്ങൾ ചോർത്തുന്നതിന് വലിയ സാധ്യതയുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Leave a Reply