റേഷൻ കാർഡിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്ന നിരവധി ആളുകളാണ് നമ്മുടെ നാട്ടിലുള്ളത്. പലരുടെയും ലോക്ക് ഡൗൺ കാലം കഴിഞ്ഞു പോയത് തന്നെ റേഷൻ കാർഡിന്റെ ആനുകൂല്യങ്ങൾ കൊണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ വലിയ സഹായകമായിരുന്നു മുൻഗണന റേഷൻ കാർഡുടമകൾക്ക് കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഒക്കെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്. സൗജന്യ ഭക്ഷ്യ ധ്യാനവും നൽകിയിരുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന എന്ന പദ്ധതി പ്രകാരമായിരുന്നു സൗജന്യമായി റേഷൻ കാർഡുടമകൾക്ക് വേണ്ടി ഭക്ഷ്യ ധാന്യങ്ങൾ നൽകിയിരുന്നത്.
ഗരീബ് കല്യാണ് യോജന പദ്ധതി പ്രകാരം ലഭിക്കുന്ന സൗജന്യ അരിയും ഗോതമ്പും വിതരണം അവസാനിക്കുകയാണ് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ റേഷൻ കാർഡ് ഉടമകളും ഏറ്റവും പെട്ടെന്ന് തന്നെ ഈ ഒരു അവസരം പ്രയോജനപ്പെടുത്തണം. മാർച്ച് മാസം ബിപിഎൽ റേഷൻ കാർഡിലെ ആളുകളുടെ എണ്ണത്തിന് ആനുപാതികമായി 4 കിലോ അരി ഒരു കിലോ ഗോതമ്പ് എന്നിങ്ങനെ സൗജന്യ പദ്ധതി പ്രകാരമാണ് ഇത് ലഭിക്കുന്നത്. കോവിഡ് കുറഞ്ഞു വരുന്ന ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഈ ഒരു ആനുകൂല്യം നിർത്തലാക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടവർക്കും ജോലിക്ക് പോകുവാൻ സാധിക്കില്ലാത്ത നിർദ്ധനരായ ആളുകൾക്കും വേണ്ടിയായിരുന്നു ഇത്തരത്തിൽ ഒരു പദ്ധതി രൂപം കൊണ്ടത്. അതുകൊണ്ടുതന്നെ ഇപ്പോൾ കോവിഡ് അൽപ്പം കുറഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിൽ ഒരു അവസരം നിർത്തുകയാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിൻറെ ആനുകൂല്യം പിൻവലിക്കുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ ആനുകൂല്യം സ്വീകരിക്കാൻ ഇനിയും ഉള്ളവർ എത്രയും പെട്ടെന്ന് തന്നെ ഇത് സ്വീകരിക്കണമെന്നാണ് അറിയിക്കുന്നത്.