വീണ്ടും പ്രളയം വരും എന്ന് ജല കമ്മീഷൻ.

കോവിഡ് രണ്ടാമത്തെ തരംഗത്തിൽ ആളുകൾ മുഴുവൻ വിറങ്ങലിച്ചു നിൽക്കുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്. അതിനോടൊപ്പം ഇനി ഒരു പ്രളയം കൂടി വരികയാണെങ്കിലോ..?ഇനി ഒരു പ്രളയത്തെ കൂടി നേരിടാനുള്ള ശക്തി കേരളക്കരയ്ക്ക് ഇല്ലെന്നുതന്നെ പറയാം. ഒരു പ്രളയം നാശം വിതച്ചത് ആണ് ഈ കേരളക്കരയിൽ നിന്ന് പിൻവാങ്ങിയത്. ഇനി ഒരു പ്രളയം കൂടി താങ്ങാൻ കഴിയില്ല.ഇപ്പോൾ തന്നെ വലിയ നഷ്ടങ്ങൾ ആണ് ഈ മഴ സമ്മാനിച്ചിരിക്കുന്നത്. ആരംഭിച്ച് രണ്ടു ദിവസങ്ങൾ ആയിട്ടുള്ളൂവെങ്കിലും പലർക്കും സ്വന്തം പാർപ്പിടങ്ങൾ തന്നെയാണ് നഷ്ടമായിരിക്കുന്നത്. വീണ്ടും ഒരു പ്രളയം വരും എന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

മലയോര പ്രദേശങ്ങളിൽ എല്ലാം മഴ വലിയ നാശമാണ് വിതച്ചിരിക്കുന്നത്. തീരപ്രദേശങ്ങളിൽ പലർക്കും വീടുകൾ നഷ്ടമായ അവസ്ഥയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. നഷ്ടമാകാത്തവരുടെ വീടുകളിൽ വെള്ളം കയറിയ അവസ്ഥയും കാണാൻ സാധിക്കുന്നുണ്ട്. വീണ്ടും പ്രളയം വരുമെന്ന് തന്നെയാണ് ഇപ്പോൾ റിപ്പോർട്ടുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. പത്തനംതിട്ടയിലെ രണ്ട് സ്ഥലങ്ങളിൽ പ്രളയത്തിൻറെ സാധ്യതയുണ്ട് എന്നാണ് ഇപ്പോൾ ജല കമ്മീഷൻ അറിയിച്ചിരിക്കുന്നത്.പത്തനംതിട്ടയിൽ മണിമല, അച്ചൻകോവിൽ എന്നീ നദികളിൽ ആണ് പ്രളയ സാധ്യതയുണ്ട് എന്ന ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മണിമലയാർ,കല്ലൂപ്പാറ എന്ന സ്ഥലത്ത് അപകടനിലക്ക് മുകളിലൂടെയാണ് ഒഴുകുന്നത് എന്ന് ഒരു മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു ജല കമ്മീഷൻ.

അച്ഛൻകോവിലാർ ഉം അപകടനിലക്ക് മുകളിലൂടെയാണ് ഒഴുകിക്കൊണ്ടിരിക്കുന്നത് എന്നാണ് ജല കമ്മീഷൻ അറിയിച്ചിരിക്കുന്നത്. തുമ്പമൺ എന്ന സ്ഥലത്ത് വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ട് എന്നും ജല കമ്മീഷൻ പറയുന്നു.ഇടുക്കിയിലും മഴ അതിശക്തമായ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അടിമാലിയിലും പീരുമേട്ടിലും പെയ്ത മഴ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത മുന്നിൽ കാണുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇതിനോടകം തന്നെ നിരവധി ആളുകൾക്ക് കൃഷിനാശവും മറ്റും സംഭവിച്ചു കഴിഞ്ഞു. നിരവധി വീടുകളുടെ മേൽക്കൂര തകരുകയും വട്ടവട എന്ന സ്ഥലത്ത് കുറേ വീടുകൾ തകരുകയും ഒക്കെ ചെയ്തതായി അറിയാൻ സാധിക്കുന്നുണ്ട്.മൂന്നാർ വട്ടവട റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.

Leave a Reply