ബിപിഎൽ റേഷൻ കാർഡ് വിഭാഗത്തിൽപ്പെട്ട ആളുകൾ ആണോ 5000 രൂപ നിങ്ങൾക്ക്..!

നമ്മുടെ സംസ്ഥാനത്തെ മുതിർന്ന പൗരന്മാരായ ആളുകൾക്ക് വേണ്ടി സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.. ഇങ്ങനെ നടപ്പിലാക്കുന്ന പദ്ധതികളിൽ മുതിർന്ന പൗരന്മാരുടെ ദന്തരോഗങ്ങൾ കണക്കിലെടുത്തുകൊണ്ട് ധനസഹായം നൽകുന്ന പദ്ധതിയാണ് മന്ദഹാസം പദ്ധതി.ഈ പദ്ധതി വഴി മുതിർന്ന പൗരന്മാർക്ക് ആവശ്യമായ ദന്ത ചികിത്സ സൗജന്യമായി നൽകുന്നതാണ്. കൂടാതെ പൗരന്മാർക്ക് ശസ്ത്രക്രിയയ്ക്ക് 5000 രൂപ വരെ ധനസഹായം ലഭിക്കും. പ്രായാധിക്യം മൂലം പല്ലുകൾ നഷ്ടപ്പെടുമ്പോൾ മുതിർന്ന പൗരന്മാർ നേരിടുന്ന വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് സംസ്ഥാന സർക്കാർ മന്ദഹാസം പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

ബിപിഎൽ റേഷൻ കാർഡ് വിഭാഗത്തിൽപ്പെട്ട ആളുകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം പ്രധാനമായും ലഭിക്കുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബിപിഎൽ വിഭാഗത്തിൽ പെട്ട ആളുകൾക്ക് എന്ത് ആരോഗ്യത്തിനായി പ്രത്യേകം പണം ചെലവാക്കാനുള്ള സാമ്പത്തിക ശേഷി മുഴുവൻ ഈ കാരണത്താൽ സർക്കാർ നിർവഹിക്കുന്നു. മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങൾ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ദന്ത ആരോഗ്യത്തെ ബാധിക്കുന്നു എന്ന കാരണത്താലും ആണ് സംസ്ഥാന സർക്കാർ മന്ദഹാസം പദ്ധതി വഴിയുള്ള ധനസഹായം നൽകുന്നത്.

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലാണ് മന്ദഹാസ പദ്ധതി നടപ്പിലാക്കുന്നത്. വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് ഡോക്ടറുടെ നിർദ്ദേശം മാതൃകയിലുള്ള സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി എന്നിവ സഹിതം ആണ് സാമൂഹികനീതി വകുപ്പിൽ ധനസഹായത്തിനായി അപേക്ഷിക്കേണ്ടത്. അതുകൊണ്ട് വിവിധങ്ങളായ ദന്ത രോഗംമൂലം ബുദ്ധിമുട്ടുന്ന ബിപിഎൽ വിഭാഗത്തിൽ പെട്ട മുതിർന്ന പൗരന്മാർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

Leave a Reply