എർത്ത് 300 എന്ന അത്ഭുതത്തെ പറ്റി അധികം ആരും കേട്ടിട്ടുണ്ടാവില്ല. ഭൂമിയെ രക്ഷിക്കാൻ വേണ്ടി സഞ്ചരിക്കുന്ന ഒരു ഭൂമിയാണ് ഏർത്ത് 300. ഏർത്ത് 300 നെപ്പറ്റി പറയുന്നതിന് മുൻപ് നമ്മൾ മനസ്സിലാക്കി വെക്കേണ്ട മറ്റു ചില കാര്യങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് കടൽ എന്നത്. നമ്മുടെ കണ്മുന്നിൽ ഉള്ള ഒരു സത്യമാണ് കടൽ.എന്നാൽ സത്യം പറഞ്ഞാൽ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒരു സാഗരം എന്ന് തന്നെയാണ്. കടലിനുള്ളിൽ ഒരുപാട് നിഗൂഢതകൾ ഉണ്ട്.നമ്മൾ കടലിൻറെ സാധ്യതകളും കടലിനുള്ളിലെ രഹസ്യങ്ങളൊന്നും ഇപ്പോഴും അറിഞ്ഞിട്ടില്ല എന്ന് പറയുന്നതായിരിക്കും വളരെ സത്യമായ കാര്യം. അല്ലെങ്കിൽ ലോകമെമ്പാടുമുള്ള ആളുകൾ ഇപ്പോഴും പുതിയ സാങ്കേതികവിദ്യകൾ തേടി ബഹിരാകാശത്തേക്കു ഒക്കെയാണ് യാത്രകൾ നടത്തുന്നത്.
അല്ലെങ്കിൽ പുതിയ സാങ്കേതിക കണ്ടെത്താൻ വേണ്ടി വലിയ പരീക്ഷണങ്ങൾ നടത്താറുണ്ട്.ചൊവ്വയിൽ വെള്ളമുണ്ടോ ചന്ദ്രനിൽ മനുഷ്യവാസം ഉണ്ടോ എന്നൊക്കെ തിരക്കുന്നതിനിടയിൽ ഒരിക്കലെങ്കിലും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ കടലിനുള്ളിൽ നമ്മളെ കാത്തിരിക്കുന്ന നൂതന സാധ്യതകളെപ്പറ്റി. പൂർണമായും മനുഷ്യനു മുൻപിൽ തുറക്കപ്പെട്ടത് സാധ്യതകളുടെ ലോകമാണ് കടലിൻറെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്നത്.ഇപ്പോൾ അത്തരം കടലിൻറെ മനോഹരമായ സാധ്യതകളെ ഉപയോഗപ്പെടുത്തി കൊണ്ടാണ് ഏർത്ത് 300 എന്ന ഈ പുതിയ നാവിക കപ്പൽ അതിൻറെ പ്രവർത്തനമാരംഭിക്കുന്നത്. വളരെ ആഡംബരം നിറഞ്ഞ ഒരു കപ്പലാണ് ഇത്.ഏകദേശം 500 മില്യൺ ഡോളർ ആണ് ഈ കപ്പൽ നിർമ്മിക്കുവാൻ തന്നെ ചിലവായി ഇരിക്കുന്നത്.
സഞ്ചരിക്കുന്ന ഒരു ലബോറട്ടറി സമുച്ചയമാണ് എന്ന് പറയുന്നതായിരിക്കും കൂടുതൽ നല്ലത് എന്നു തോന്നുന്നു. 13 നിലകളിലാണ് ഈ കപ്പൽ ഒരുങ്ങുന്നത്. 40 വിനോദസഞ്ചാരികൾ മാത്രമേ ഈ കപ്പലിൽ ഉണ്ടാവുകയുള്ളൂ. അങ്ങനെയൊരു നിയമം വെച്ചിരിക്കുന്നത് കാരണം ഇത് വിനോദസഞ്ചാരത്തിനായി ഒരുക്കിയ ഒരു കപ്പൽ അല്ല എന്ന് തന്നെയാണ്. പറഞ്ഞല്ലോ ഭൂമിക്ക് വേണ്ടി ഭൂമിയായി തന്നെ പ്രവർത്തിക്കുന്ന ഒരു കപ്പലാണ് ഇത്. അങ്ങേയറ്റം ആഡംബര പരമായ ഈ കപ്പലിൽ വേണമെങ്കിൽ വിനോദസഞ്ചാരികൾക്കും താമസിക്കാം. പക്ഷേ സാധാരണ ഒരാൾക്ക് ഒന്നും ഇതിൽ താമസിക്കാൻ കഴിയില്ല.
ഏകദേശം 27 കോടി രൂപയാണ് 10 ദിവസമെങ്കിലും ഈ വിനോദസഞ്ചാര കപ്പലിൽ താമസിക്കണം എങ്കിൽ ചിലവ് വരുന്നത്. അങ്ങനെയാകുമ്പോൾ സാധാരണക്കാർക്ക് ഇതൊന്നും സ്വപ്നം കാണാൻ പോലും സാധിക്കില്ല എന്ന് പറയാമല്ലോ. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഒരു കപ്പലാണ് ഇത് എന്ന് പറയാതിരിക്കാൻ വയ്യ. ആഗോളതാപനം ഒട്ടും ഇല്ലാത്ത രീതിയിലാണ് ഇതിൻറെ നിർമ്മാണവും.എർത്ത് 300 എന്താണെന്ന് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്.