എന്താണ് സുകന്യ സമ്യദ്ധി യോജന? പ്രയോജങ്ങൾ എന്തെല്ലാം?

പെൺകുട്ടികൾ സ്വയം പരിയാപ്തതാ നേടേണ്ടത് ആവിശ്യം ആണ്. പ്രേത്യകിച്ചു ഈ കാലത്ത്. പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കണ്ടതും അന്തസായി കുടുംബജീവിതത്തിൽ പ്രേവേശിക്കണ്ടതും ആവിശ്യം ആണ്. സമത്വത്തിന്റെ ആദ്യ പാഠങ്ങൾ തുടങ്ങേണ്ടത് വീട്ടിൽ നിന്ന് തന്നെ ആണ്.പെൺകുട്ടികൾ സുരക്ഷിതർ ആകേണ്ടതും ആക്കേണ്ടതും ഓരോ രാജ്യത്തിന്റെയും ഉത്തരവാദിത്വം ആണ്.

പെൺകുട്ടികൾക്ക് പലപ്പോഴും മികച്ച വിദ്യാഭാസം ലഭിക്കാതെ വരുന്ന അവസരങ്ങൾ വളരെ കൂടുതൽ ആണ് എന്ന് തന്നെ പറയാം. നൂറിൽ അറുപത് ശതമാനം പെൺകുട്ടികൾക്കും നല്ല വിദ്യഭാസം ലഭിക്കുന്നില്ല. കൂടുതലും സാമ്പത്തികത്തിന്റെ അപരിയാപ്തത ആണ് ഇതിന് കാരണം.അതിനായി കേന്ദ്ര സർക്കാർ ഇപ്പോൾ ഒരു പുതിയ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. പെൺകുട്ടികളെ സംരക്ഷിക്കുക പെൺകുട്ടികളെ പഠിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സുകന്യ യോജന പദ്ധതി എന്നാണ് ഇതിന്റെ പേര്. പെൺകുട്ടികൾക്ക് പഠിക്കാൻ ആവിശ്യം ഉള്ള തുക കണ്ടെത്താൻ മാതാപിതാക്കൾക്ക് ഉള്ള ഒരു എളുപ്പവഴി ആണ് ഇത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് വളരെ സഹായകം ആയ ഒരു പദ്ധതി ആണ് ഇത്.അഞ്ചു വയസിൽ താഴെ ഉള്ള പെൺകുട്ടികൾക്ക് ആണ് ഇതിൽ ചേരാൻ ഉള്ള യോഗ്യത.സാധാരണകാർക്ക് വളരെ പ്രേയോജനം നൽകുന്ന ഒരു പദ്ധതി ആണ് ഇത്.

ഒരു സമ്പത്തിക വർഷം 250 രൂപ മാത്രം അടച്ചാൽ മതി ഈ പദ്ധതിയിൽ.250 രൂപയിൽ കുറയാതെയും ഒന്നരലക്ഷം രൂപയിൽ കൂടാനും പാടില്ല തുക. ഒരു പെൺകുട്ടിയുടെ പേരിൽ ഒരു പദ്ധതി മാത്രമേ പാടുള്ളു. രണ്ടു പെൺകുട്ടികൾ ഉള്ള വീട്ടിൽ രണ്ടു പദ്ധതി ആകാം. പെൺകുട്ടികളുടെ വിദ്യാഭാസം ലക്ഷ്യം വച്ചാണ് ഈ പദ്ധതി.പോസ്റ്റ്‌ ഓഫീസ് വഴിയോ കേന്ദ്രബാങ്കുകൾ വഴിയോ ഈ പദ്ധതി തുടങ്ങാവുന്നത് ആണ്. കൂടുതൽ വിവരങ്ങൾക്ക് വിഡിയോ കാണാം.

Leave a Reply