സാധാരണ ഗതിയിൽ വീട്ടിലെ ആവശ്യത്തിനുള്ള പുതിനയില കടയിൽ നിന്നും വാങ്ങുന്ന പതിവാണ് കൂടുതൽ ആളുകളും സ്വീകരിക്കുന്നത്.എന്നാൽ വീട്ടിൽ നട്ട് വളർത്താൻ സാധിക്കുന്ന ഒരു ചെടി ആണ് പുതിന.പറമ്പ് ഇല്ലാത്തവർക്കും,ഫ്ലാറ്റിൽ താമസിക്കുന്നവരും എന്ത് ചെയ്യും എന്നാണ് ആലോചിക്കുന്നത് എങ്കിൽ അതിനും വഴി ഉണ്ട്.ഒരു തരി മണ്ണ് പോലും ഇല്ലത്ത വീട്ടിലെ ആവശ്യത്തിനുള്ള പുതിനയില സ്വയം ഉണ്ടാക്കാം.അടുക്കളയുടെ ഒരു ചെറിയ മൂല മാത്രം മതിയാകും ഇത് സാധ്യമാക്കാൻ.ഇത് എങ്ങനെ ആണ് എന്നും,ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്നുമാണ് ഇവിടെ പറയുന്നത്.
സാധാരണ മാർക്കെറ്റുകളിൽ നിന്നും കെട്ടുകളായാണ് പുതിനയില ലഭിക്കുന്നത്.എന്നാൽ പൂർണമായും ഉപയോഗിക്കാതെ കുറെയേറെ ഭാഗം നല്ലൊരു ശതമാനം ആളുകളൂം കളയാറാണ് പതിവ്.എന്നാൽ ഇങ്ങനെ കളയുന്ന പുതിന ഇത്തരത്തിൽ ചെയ്യുകയാണ് എങ്കിൽ വീട്ടിലെ ആവശ്യത്തിനുള്ള പുതിനക്ക് കടയിൽ പണം നൽകേണ്ട കാര്യമില്ല.ഇതിനായി ശ്രദ്ധിക്കേണ്ടത് അധികം വാടിയിട്ടില്ലാത്ത പുതിനത്തണ്ടുകൾ വാങ്ങിക്കുക.ശേഷം പാചകത്തിനുള്ള ആവശ്യത്തിനായി തണ്ടിന് താഴെ ഉള്ള ഇലകൾ എടുക്കുക,മുകളിലുള്ള രണ്ട തട്ട് ഇലകൾ തണ്ടിൽ ബാക്കി നിർത്തുക.
ശേഷം ഇവയിൽ ആരോഗ്യം ഉള്ള തണ്ടുകൾ അല്ലാത്തവ എന്നിങ്ങനെ രണ്ടായി തിരിച്ച് രണ്ടായി തന്നെ കൃഷി ചെയ്യുന്നതാണ് ഏറ്റവും നല്ലത്.തണ്ടിന്റെ ഏറ്റവും അടിയിലുള്ള. ഭാഗം വൃത്തി ആയി മുറിച്ച് കൊടുക്കുക.തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.വളരെ ഉപകാരപ്രദമായ ഈ വിവരം കൃഷിയെ ഇഷ്ട്ടപെടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.
